മുംബൈയില്‍ കനത്ത മഴ, ഗതാഗത തടസം

വെള്ളക്കെട്ട് കാരണം തീവണ്ടിഗതാഗതം തടസപ്പെട്ടു. തീവണ്ടികളെല്ലാം അരമണിയ്ക്കൂറോളം വൈകിയാണ് ഓടുന്നത്. മുംബൈയുടെ സമീപ പ്രദേശങ്ങളായ മലാഡ്, വിഖ്രോളി, അന്ധേരി, കുര്‍ല, ഹിന്ദ്മാതാ, ചെമ്പൂര്‍, സെന്‍ട്രല്‍ മുംബൈ എന്നിവിടങ്ങളിലും വെള്ളക്കെട്ട് കാരണം വാഹന ഗതാഗതം വിഷമത്തിലായിരിയ്ക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ 24 മണിയ്ക്കൂറായി കേരളത്തില്‍ കാര്യമായ മഴ പെയ്യുന്നില്ല. എന്നാല്‍ സൂര്യപ്രകാശം വേണ്ടത്ര കിട്ടുന്നുമില്ല. മഴക്കോളുണ്ടെങ്കിലും മഴ ഇല്ലാത്ത അവസ്ഥ. ജൂലൈ 25 ഞായറാഴ്ച കേരളത്തില്‍ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications