അപകടങ്ങള്‍: സിപിഎമ്മിന്റെ ശാസ്ത്രീയ അട്ടിമറിയെന്ന്

1993ല്‍ കൊല്‍ക്കത്തയില്‍ 13യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതിന്റെ രക്തസാക്ഷിത്വ ദിന റാലിയില്‍ സംസാരിക്കവെ ആണ് മമത തന്റെ രാഷ്ട്രീയ എതിരാളികളായ സിപിഎമ്മിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
റെയില്‍വെയെ തകര്‍ക്കാന്‍ സിപിഎം ശാസ്ത്രീയമായി അട്ടിമറികള്‍ നടത്തുകയാണെന്ന്് മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കൊത്ത മുനിസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ജ്ഞാനേശ്വരി ദുരന്തം ഉണ്ടാകുന്നത്. സമീപവാസികള്‍ സിപിഎം ആണ് ഇതിനു പിന്നിലെന്ന് തന്നോടു പറഞ്ഞിരുന്നു.ഇതിന്‍ മേല്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. മമത പറഞ്ഞു.
സെയ്ന്തിയ ദുരന്തം നടക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രക്തസാക്ഷിത്വ ദിനറാലിക്കു രണ്ടുദിവസം മുമ്പാണെന്നും ധാരാളം പേരുടെ ജീവനെടുത്ത രണ്ട് അപകടങ്ങളും സംഭവിച്ചത് പുലര്‍ച്ചെ 2മണിക്കാണെന്നും മമത ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ ശാസ്ത്രീയ അട്ടിമറികളാണ് ഇതിന് കാരണം. ഇതിനെപ്പറ്റിയും അന്വേഷണം നടത്തണം-മന്ത്രി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ബിര്‍ഭും ജില്ലയിലെ സയന്തിയിലുണ്ടായ തീവണ്ടി അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വെ മന്ത്രി രാജിവെയ്ക്കണമെന്ന സിപിഎമ്മിന്റെ ആവശ്യം മമത തള്ളിയിരുന്നു.












Click it and Unblock the Notifications