Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറ്ററിങ് സേവനങ്ങള്‍ റെയില്‍വെ ഏറ്റെടുക്കുന്നു

Train
ദില്ലി: തീവണ്ടിയിലെ ഭക്ഷണ വിതരണം നേരിട്ട് നടത്താന്‍ റെയില്‍വെ തയ്യാറെടുക്കുന്നു. ഇപ്പോള്‍ ഇത് ചെയ്യുന്നത് റെയില്‍വെ കാറ്ററിങ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) എന്ന സ്ഥാപനമായ് റെയില്‍വെയുടെ ഉപ സ്ഥാപനമാണ് ഇത്. തീവണ്ടിയിലെ ഭക്ഷണത്തെക്കുറിച്ച് ഒട്ടേറെ പരാതി കിട്ടിയതിനെതുടര്‍ന്നാണ് ഈ പുതിയ നീക്കം.

ഇതിന്റെ തുടക്കമായി രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലും എക്‌സ്​പ്രസ്, മെയില്‍ തീവണ്ടികളിലും ഇനി ഭക്ഷണ വിതരണം റെയില്‍വെ നേരിട്ട് നടത്തും.

തീവണ്ടിയ്ക്കകത്തെ പാന്‍ട്രി, സ്റ്റേഷനുകളിലെ ഭക്ഷണശാലകള്‍ എന്നിവയുടെ നടത്തിപ്പും ഇനിമുതല്‍ റെയില്‍വേയുടെ മേല്‍നോട്ടത്തിലായിരിക്കും.

ഇനിമുതല്‍ ഇ ടിക്കറ്റ്, ഐ ടിക്കറ്റ് സേവനങ്ങളുടെ ചുമതല മാത്രമാകും ഐ.ആര്‍.സി.ടി.സിക്കുണ്ടാകുക. ഇപ്പോഴത്തെ കരാറുകളുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും റെയില്‍വെ കാറ്ററിങ് സേവനങ്ങള്‍ ഏറ്റെടുക്കുക.

300 ലേറെ തീവണ്ടികളിലെ ഭക്ഷണ വിതരണമാണ് ഇപ്പോള്‍ ഐആര്‍സിടിസി നടത്തുന്നത്. ഇതോടെ 200 കോടി രൂപയുടെ ഭക്ഷണ വിതരണ ബിസിനസാണ് ഐആര്‍സിടിസിയ്ക്ക് നഷ്ടമാവുന്നത്. തീവണ്ടിയിലെ ഭക്ഷണ മെനുവും അതിനുള്ള വിലയും ഇനി റെയില്‍വെ ബോര്‍ഡ് തീരുമാനിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+