വര്‍ഗ്ഗീയ സംഘടനകളുമായി സഖ്യമില്ല: ചെന്നിത്തല

ഈ സംഘടനകളുമായി ഒരു രാഷ്ട്രീയ ബന്ധവും കോണ്‍ഗ്രസിനില്ലെന്ന് ചെന്നിത്തല പറഞ്ഞു. പോപ്പുലര്‍ഫ്രണ്ടും ആര്‍എസ്എസും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. സംഘടനകളെ നിരോധിക്കണമോ എന്ന് തീരുമാനിക്കുന്നത് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. കെപിസിസി നേതൃയോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സംഘടനകളെ നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്താല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. നിരോധിക്കണമോ എന്ന് തീരുമാനിക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. ജമാഅത്തെ ഇസ്ലാമിയെയും പിഡിപിയെയും ഇരുപത് വര്‍ഷത്തോളം കൂടെ കൂട്ടിയ എല്‍ഡിഎഫാണ് രാഷ്ട്രീയ നേട്ടത്തിനായി ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിയ്ക്കണം. സംഭവത്തിന്റെ പേരില്‍ ഏതെങ്കിലും മതത്തെ കുറ്റപ്പെടുത്തുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.
ഭരണ തകര്‍ച്ചയ്ക്കും വര്‍ഗീയ തീവ്രവാദത്തിനുമെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായും ചെന്നിത്തല അറിയിച്ചു.












Click it and Unblock the Notifications