കൊച്ചിയിലെ ബോട്ട് യാത്രക്കാര്‍ക്ക് ആശ്വസിയ്ക്കാം

കൂടുതല്‍ സുരക്ഷിതത്ത്വമുള്ള ബോട്ടുകളാണ് പുതുതായി വാങ്ങിയിരിയ്ക്കുന്നത്. കേരള ഇന്‍ലാന്‌റ് വെസല്‍ റൂള്‍സ് 2010 അനുസരിച്ചുള്ളവയാണ് പുതിയ ബോട്ടുകള്‍. കൊച്ചി സര്‍വകലാശാലയിലെ ഷിപ്പിംഗ് സാങ്കേദിക വിദഗ്ദന്‍ എസ്‌കെ പ്യാരേലാലിന്റെ നിര്‍ദ്ദേശത്തിലാണ് ഈ ബോട്ടുകള്‍ രൂപ കല്പന ചെയ്തിരിയ്ക്കുന്നത്.
100 പേര്‍ക്ക് കയറാവുന്നതാണ് ഈ ബോട്ടുകള്‍. എന്നാല്‍ 215 പേര്‍ കയറിയാലും മറിയാത്ത തരത്തിലാണ് ഈ ബോട്ടുകള്‍ ഉണ്ടാക്കിയിരിയ്ക്കുന്നത്. 20 മീറ്റര്‍ നീളമുള്ള ബോട്ടിന് നാലര മീറ്റര്‍ വീതിയും 1.7 മീറ്റര്‍ ഉയരവും ഉണ്ട്.
ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി റൂട്ടിലാണ് ഈ ബോട്ടുകള്‍ സവാരി നടത്തുന്നത്. കൊച്ചിയിലെ മറ്റ് റൂട്ടുകളിലും ഇത്തരത്തിലുള്ള ബോട്ടുകള്‍ ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷന്‍ ശ്രമം നടത്തുകയാണ്.












Click it and Unblock the Notifications