കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്കിന് 50 കോടി കൂട്ടുകാര്‍

  • By Ajith Babu
Google Oneindia Malayalam News

സാന്‍ ഫ്രാന്‍സിസ്‌കോ: ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിലെ അംഗസംഖ്യ ബുധനാഴ്ച 50 കോടി കവിഞ്ഞതായി കമ്പനി അധികൃതര്‍ അറിയിച്ചു. ലോക ജനസംഖ്യയുടെ എട്ടു ശതമാനം വരുന്നതാണിത്. ഫേസ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് ചുരുക്കം.

ആറ് വര്‍ഷം മുമ്പ് ഇരുപതുകാരന്‍ പയ്യന്‍ ആരംഭിച്ച ഫേസ്ബുക്ക് മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളെയെല്ലാം പിന്തള്ളിക്കൊണ്ട് മുന്നേറുകയായിരുന്നു. ആദ്യത്തെ 18 മാസം കൊണ്ട് 150 മില്യണ്‍ ആളുകളാണ് ഫെയ്‌സ് ബുക്കില്‍ അംഗങ്ങളായത്.അഞ്ച് വര്‍ഷം കൊണ്ട് അമ്പത് കോടിയാളുകളെ ഫെയ്‌സ് ബുക്കില്‍ അംഗമാക്കാന്‍ കഴിഞ്ഞത് ഒരു നാഴികക്കല്ലാണെന്ന് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ സ്യുക്കര്‍ബെര്‍ഗ് പറഞ്ഞു.

അംഗങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനത്തിലും, കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്നതിലും, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിലും മറ്റ് സൈറ്റുകളെക്കാള്‍ ഫെയ്‌സ് ബുക്ക് മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് സ്റ്റോറീസ് എന്നൊരു പുതിയൊരു അപ്ലിക്കേഷനുമായാണ് നെറ്റ് വര്‍ക്കിങ് സൈറ്റ് തങ്ങളുടെ പുതിയ നേട്ടം ആഘോഷിയ്ക്കുന്നത്.

അടുത്തകാലത്തൊന്നും ഫേസ്ബുക്കിനെ മറ്റൊരു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിനും കടത്തിവെട്ടാനാവില്ലെന്നാണ് വിലയിരുത്തല്‍. രണ്ടാം സ്ഥാനത്തുള്ള ട്വിറ്ററിന് 105 മില്യനും മൂന്നാമതുള്ള ലിങ്ക്ഡ്ഇന്നിന് 70 മില്യന്‍ അംഗങ്ങളും മാത്രമുള്ളപ്പോള്‍ ഫേസ്ബുക്കിന് ഭയക്കേണ്ട കാര്യമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X