ടെക്നോപാര്‍ക്കില്‍ ഐബിഎമ്മും ഓറക്കിളും?

വന്‍ കമ്പനികള്‍ ടയര്‍ ടു നഗരങ്ങളിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് കരുതുന്നത്. വന്‍ നഗരങ്ങളിലെ ചെലവിനെ അപേക്ഷിച്ച് വളരെ കുറവായിരയ്ക്കും ചെറുകിട നഗരങ്ങളിലെ ചെലവ്. ഓഫീസ് സൗകര്യത്തിനും കെട്ടിടത്തിനും ചെലവ് കുറയുന്നത് കമ്പനിയുടെ ലാഭം കൂട്ടാന്‍ സഹായകമാവും.
ടെക്നോപാര്‍ക്ക് അധികൃതരുമായി ഇരു കമ്പനികളുടേയും അധികൃതര്‍ ആദ്യ വട്ട ചര്‍ച്ചകള്‍ നടത്തുകയാണ്. ഇരു കമ്പനികളും 4000 പേരെങ്കിലും ജോലി ചെയ്യുന്ന ഓഫീസുകള്‍ തുടങ്ങാനാണ് ഉദ്ദേശിയ്ക്കുന്നത്. ഈ കമ്പനികള്‍ തിരുവനന്തപുരത്ത് എത്തുകയാണെങ്കില്‍ അത് ടെക്നോപാര്‍ക്കിന് വന്‍ നേട്ടമാവും. ടെക്നോപാര്‍ക്കിന് മാത്രമല്ല കേരളത്തിലെ വിവര സാങ്കേതിക വ്യവസായ രംഗത്തിന് തന്നെ പുത്തന്‍ ഉണര്‍വ് പകരാന്‍ ഇത് സഹായിയ്ക്കും.
1990 കളുടെ ഒടുവില്‍ പ്രവര്‍ത്തനമാരംഭിച്ച ടെക്നോപാര്‍ക്കില്‍ ഇപ്പോള്‍ ടിസിഎസ്, ഇന്‍ഫോസിസ് എന്നീ വന്‍ കിട കമ്പനികള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ആകെ 185കമ്പനികള്‍ പ്രവര്‍ത്തിയ്ക്കുന്ന ടെക്നോപാര്‍ക്കില്‍ ഉള്ള ആകെ ജീവനക്കാരുടെ എണ്ണം 30,000 ആണ്.












Click it and Unblock the Notifications