കേരളം വരുമാന നികുതിയില്‍ പിറകോട്ടോ?

മികച്ച കാറുകളും വന്‍ രമ്യ ഹര്‍മ്മ്യങ്ങളും ഉള്ള പ്രദേശങ്ങളും വന്‍ തോതില്‍ ഗള്‍ഫ് പണം എത്തുന്ന പ്രദേശങ്ങളും ഉണ്ടെങ്കിലും അവിടെ നിന്നുള്ള ആദായ നികുതി പിരിവ് വളരെ കുറവാണ്.
ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസിന്റെ നികുതി പിരിവ് വര്‍ഷം തോറും കുറഞ്ഞ് വരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ് ഈ ഓഫീസിന് കീഴിലുള്ളത്. 2007-2008 ല്‍ 617 കോടി പിരിച്ചത് അടുത്ത വര്‍ഷം ആയപ്പോള്‍ 613 കോടിയായി. 2009-2010 ആയപ്പോള്‍ ഇത് 516 കോടി ആയാണ് കുറഞ്ഞത്.
ഈ പ്രദേശത്തി ചില സോഫ്റ്റ്വേര്‍ കമ്പനികള്‍ ഉണ്ടെങ്കിലും ഇവിടെ നിന്ന് കാര്യമായ നികുതി വരുമാനമില്ല. ഈ കമ്പനികള്‍ ഒക്കെ തന്നെ ടാക്സ് ഹോളിഡെ ഉള്ളവരാണ്.












Click it and Unblock the Notifications