കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനസമാഹരണശ്രമവുമായി വര്‍ക്കീസ്

Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ചില്ലറ വില്പന രംഗത്ത് ശ്രദ്ധേയരായ വര്‍ക്കീസ് ഗ്രൂപ്പ് ധന സമാഹരണത്തിനായി ശ്രമങ്ങള്‍ നടത്തുന്നു.

വര്‍ക്കീസിന്റെ ഓഹരികളുടെ 25 ശതമാനം ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനാണ് കമ്പനി ശ്രമം നടത്തുന്നത്. കമ്പനി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും കടം അവസാനിപ്പിയ്ക്കാനുമായിട്ടായിരിയ്ക്കും ഈ പണം ഉപയോഗിയ്ക്കുക.

കേരളത്തിലെമ്പാടുമായി 59 കടകളാണ് വര്‍ക്കീസിനുള്ളത്. 25 ശതമാനം ഓഹരി വില്കാനായി കമ്പനി ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരെ നിയമിച്ചുകഴിഞ്ഞു. ഇക്കാരംയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ടോബി ആലപ്പാട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. 25 ശതമാനം ഓഹരി വില്കാനാണ് ഉടമസ്ഥര്‍ തയാറാവുന്നതെങ്കിലും ഇത് നടപ്പാവുമ്പോള്‍ കൂടുതല്‍ ഓഹരികള്‍ വില്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്. കമ്പനിയ്ക്ക ഇപ്പോള്‍ ഉള്ള കടം അവസാനിപ്പിച്ച് സ്ഥാപനം വിപുലപ്പെടുത്തണമെങ്കില്‍ 49 ശതമാനംവരെ ഓഹരി വില്കേണ്ടിവരുമെന്നാണ് വിപണിയിലെ വിദഗ്ദരുടെ കണക്ക് കൂട്ടല്‍.

കൊച്ചി, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് വര്‍ക്കീസിന് കടകള്‍ ഉള്ളത്. വര്‍ക്കീസിന്റെ വാര്‍ഷീക വിറ്റ് വരവ് ഇപ്പോള്‍ 170-180 കോടി രൂപയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X