കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്രൊയുടെ ലാഭത്തിന്‍ വന്‍ ഉയര്‍ച്ച

Google Oneindia Malayalam News

Wipro
ബാംഗ്ലൂര്‍: വിപ്രൊയുടെ ലാഭത്തില്‍ വന്‍ ഉയര്‍ച്ച. 2010-11 ധനകാര്യ വര്‍ഷത്തിലെ ആദ്യ പാദത്തിലെ ലാഭമാണ് പ്രതീക്ഷകളെ ഒക്കെ ഭേദിച്ചുകൊണ്ട് 30 ശതമാനം കൂടിയത്. ഏപ്രില്‍-ജൂണ്‍ മാസത്തിലെ ആദ്യ പാദത്തില്‍ വിപ്രൊ ഉണ്ടാക്കിയത് 1318.6 കോടി രൂപയുടെ ലാഭമാണ്. ഇത് കഴിഞ്ഞവര്‍ഷം ഇതേ സമയം ഉണ്ടാക്കിയതിനേക്കാള്‍ 30 ശതമാനം കൂടുതലാണ്.

കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ സമയത്ത് 1010.4 കോടി രൂപയായിരുന്നു വിപ്രൊയുടെ ലാഭം. വിപ്രോയുടെ വിവിധ വില്പനകളില്‍ നിന്നുള്ള വരുമാനം 15.85 ശതമാനമാണ് കൂടിയത്. ഇത് ഈ ആദ്യ പാദത്തില്‍ 7,236.4 കോടി ആണ്. 2009ലെ ആദ്യ പാദത്തില്‍ ഇത് 6,246.2 കോടി ആയിരുന്നു. 2010 ലെ ആദ്യ പാദത്തില്‍ കമ്പനി 4,854 ജീവനക്കാരെക്കൂടി നിയമിച്ചു. ഇപ്പോള്‍ വിപ്രൊയുടെ ആകെ ജീവനക്കാരുടെ എണ്ണം 1.12 ലക്ഷം പേരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X