Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപയ്ക്ക് ലാപ്‌ടോപ്

India unveils Rs 1500 computing device
ദില്ലി: പതിനായിരങ്ങള്‍ വിലവരുന്ന ഐപാഡിന്റെ വിശേഷങ്ങള്‍ക്ക് ലോകം കാതോര്‍ക്കുമ്പോള്‍ ഇന്ത്യ മറ്റൊരു കമ്പ്യൂട്ടര്‍ വിപ്ലവത്തിന് ഒരുങ്ങുകയാണ്. വെറും 750 രൂപയ്ക്ക് രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കാനുള്ള പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. പ്രൈമറി സ്‌കൂള്‍ മുതല്‍ കോളെജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ്, കാണ്‍പൂര്‍, ഖൊരഗ്പൂര്‍, മദ്രാസ് ഐഐടികളിലെ വിദഗ്ധര്‍ രൂപകല്‍പന ചെയ്ത ലോ കോസ്റ്റ് ആക്‌സസ് കമ്പ്യൂട്ടിങ് ഡിവൈസ് ആണ് പുതിയൊരു കമ്പ്യൂട്ടര്‍ വിപ്ലവത്തിന് വഴിമരുന്നിടുന്നത്. ആപ്പിളിന്റെ ഐപാഡിനോട് സാദൃശ്യമുള്ള ടച്ച് സ്‌ക്രീന്‍ ഉപകരണത്തില്‍ ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടറിലെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്യാനാകും.

കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഈ ലോ കോസ്റ്റ് ഡിവൈസ് ലോകത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു. 1500 രൂപ വിലയുള്ള കമ്പ്യൂട്ടര്‍ 50 ശതമാനം സബ്്‌സിഡിയോടൊണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.

ഇപ്പോള്‍ 1500 രൂപയാണെങ്കിലും കൂടുതല്‍ ഗവേഷണം നല്‍കി, ഭാവിയില്‍ 900 രൂപയ്ക്കും 450 രൂപയ്ക്കും ഉപകരണം വിതരണം ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഉപകരണം കുറഞ്ഞ ചെലവില്‍ നിര്‍മിച്ചു നല്‍കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ടച്ച് സ്‌ക്രീനിലുള്ള ക്വര്‍ട്ടി കീബോര്‍ഡായിരിക്കും കമ്പ്യൂട്ടറിന്, ഏഴ് ഇഞ്ച് കളര്‍ എല്‍സിഡി/ടിഎഫ്ടി ഡിസ്‌പ്ലേ, ക്യാമറ, മൗസ്, രണ്ട് യുഎസ്ബി പോര്‍ട്ട്, ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും പ്രവര്‍ത്തിയ്ക്കുന്ന ബാറ്ററി, വയര്‍ലെസ് ലാന്‍, ഈതര്‍നെറ്റ് പോര്‍ട്ട് തുടങ്ങിയവ ഈ ലോകോസ്റ്റ് ലാപ്‌ടോപിലുണ്ടാകും.

വീഡിയോ വെബ് കോണ്‍ഫറന്‍സ്, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍, പിഡിഎഫ് റീഡര്‍, മള്‍ട്ടി മീഡിയ കണ്ടന്റ് വ്യൂവര്‍. സിപ് ഫയലുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം, മീഡിയ പ്ലെയര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉള്ള കൊച്ചു കമ്പ്യൂട്ടര്‍ അടുത്ത വര്‍ഷങ്ങളില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+