കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പ്രണയം: അസ്ഹര്‍ സംഗീതയെയും കൈവിടുന്നു?

  • By Super
Google Oneindia Malayalam News

Azharuddin breaks up with wife Sangeeta Bijlani
മുംബൈ: മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ രണ്ടാം ഭാര്യ സംഗീത ബിജ്‌ലാനിയേയും കൈവിടുന്നു. സംഗീതയുമൊത്തുള്ള 14 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുകൊണ്ട് അസ്ഹര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹമോചനക്കേസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്നെക്കാള്‍ പകുതി പ്രായമുള്ള ഒരു ബാഡ്മിന്റണ്‍ താരവുമായുള്ള അസ്ഹറിന്റെ പ്രണയമാണ് അസ്ഹര്‍-സംഗീത ജോഡികളുടെ ജീവിതം തകര്‍ത്തതെന്നാണ് സൂചനകള്‍.

അര്‍ജുന്‍ അവാര്‍ഡ് ജേതാവായ ബാഡ്മിന്റന്‍ താരം ചേതന്‍ ആനന്ദിന്റെ ഭാര്യയും ലോക ഏഴാം നമ്പര്‍ മിക്‌സഡ് ഡബിള്‍ താരവുമായ ജ്വാല ഗുട്ട (26) ആണ് 47കാരനായ അസറുദ്ദീന്റെ പുതിയ കൂട്ടുകാരി. ജ്വാലയും ആനന്ദും ഇപ്പോള്‍ വേര്‍പിരിഞ്ഞു താമസിയ്ക്കുകയാണ്.

അടുത്തിടെ ഒരു ബിഎംഡബ്ല്യു കാര്‍ അസറുദ്ദീന്‍ ഇവര്‍ക്ക് സമ്മാനിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. മുറാദാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് അസ്ഹര്‍. ആദ്യവിവാഹം ഒഴിഞ്ഞ് 8 കൊല്ലത്തിനുശേഷമാണ് മോഡലായ സംഗീതയെ അസ്ഹര്‍ കല്യാണം കഴിക്കുന്നത്.

ആദ്യവിവാഹം ഒഴിഞ്ഞപ്പോള്‍തന്നെ ഹൈദരാബാദിലെ ഹൈദരാബാദിലെ ധനികര്‍ വസിയ്ക്കുന്ന ബഞ്ചാരഹില്‍സിലെ രണ്ട് ബംഗ്‌ളാവുകളും രണ്ട് ബിഎംഡബ്ല്യു കാറുകളും അസ്ഹറിന് കൈവിടേണ്ടി വന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X