Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാക്കെതിരെ കുറ്റപത്രം

CBI files chargesheet against Gujarat Minister Amit Shah
അഹമ്മദബാദ്: സൊറാബുദീന്‍ ഷൈഖിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സൊറാബുദീന്‍ ഷൈഖിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ഗൂഢാലോചന നടത്തി, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഷായ്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് അമിത് ഷാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

അതേ സമയം കേസില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വെള്ളിയാഴ്ചയും ഹാജരായില്ല. പകരം അമിത് ഷായുടെ അഭിഭാഷക സംഘമാണ് സിബിഐ ഓഫീസിലെത്തിയത്. അദ്ദേഹത്തിന് ഹാജരാകാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും ഏതൊക്കെ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടതെന്നും അഭിഭാഷകര്‍ സിബിഐ ഉദ്യോഗസ്ഥരോട് ചോദിച്ചു.

എന്നാല്‍ ഇനി സമയം നല്‍കാനാവില്ലെന്ന് സിബിഐ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+