കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപില്‍ ചരിത്രത്തിലെ ആദ്യ ഹര്‍ത്താല്‍

  • By Ajith Babu
Google Oneindia Malayalam News

കവരത്തി: ലക്ഷദ്വീപില്‍ ചരിത്രത്തിലെ ആദ്യ ഹര്‍ത്താല്‍. ദ്വീപുകളില്‍ അവശ്യ സാധനങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലാണ് വ്യാഴാഴ്ച വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചത്.

കടല്‍ ശാന്തമായ കാലയളവില്‍ മംഗലാപുരത്ത് നിന്നും കോഴിക്കോട്ടു നിന്നും സ്വകാര്യ ബോട്ടുകളിലാണ് കച്ചവടകാര്‍ ചരക്കുകള്‍ ദ്വീപുകളില്‍ എത്തിച്ചിരുന്നത്. എന്നാല്‍ മെയ് പകുതി മുതല്‍ ഓഗസ്റ്റ് ആദ്യ വാരം വരെയുള്ള മഴക്കാലത്ത് കടല്‍ ക്ഷോഭിച്ചിരിയ്ക്കുന്ന സമയമായതിനാല്‍ ലോഞ്ചുകള്‍ കടലില്‍ ഇറക്കാന്‍ കഴിയാറില്ല.

ഈ കാലയളവില്‍ യാത്രാ കപ്പലിലോ സര്‍ക്കാരിന്റെ ചരക്കു കപ്പലിലോ ആണ് ദ്വീപുകളിലേക്കുള്ള ചരക്കുകള്‍ എത്തിക്കാറുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ ചരക്കുകപ്പലുകളില്‍ ഇപ്പോള്‍ സ്വകാര്യ കോണ്‍ട്രോക്ടര്‍മാരുടെ ടാര്‍, സിമന്റ്, മറ്റു ഉപകരണങ്ങള്‍ എന്നിവയാണ് കൊച്ചിയില്‍ നിന്നും കയറ്റി അയക്കുന്നത്. ഇതില്‍ മാറ്റം വരണമെന്നും ബേപ്പൂരില്‍ നിന്നും ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ ആചരിച്ചത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മറ്റുള്ള ദ്വീപുകളിലും ഹര്‍ത്താല്‍ നടത്തുമെന്ന് വ്യപാരികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X