Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ കുപ്പിയില്‍ തരാത്തത് എന്താണ്?

Petrol Pump
കൊച്ചി: പെട്രോള്‍ വാങ്ങാനായി കുപ്പിയുമായി ഈയിടെ എപ്പോഴെങ്കിലും പമ്പില്‍ പോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ വെറും കുപ്പിയുമായിട്ടായിരിയ്ക്കും നിങ്ങള്‍ മടങ്ങിയത്. പമ്പുകാര്‍ക്ക് കുപ്പിയില്‍ പെട്രോള്‍ തരുന്നത് അത്ര പഥ്യമുള്ള കാര്യമല്ല. അതിന് അവര്‍ ഒരു ന്യായം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ എന്തിനും പറയാവുന്ന ന്യായമാണ് വിധ്വംസക പ്രവര്‍ത്തനം, തീവ്രവാദം എന്നതൊക്കെ.

ഇത് പെട്രോള്‍ പമ്പ് ഉടമകള്‍ ഒരുമിച്ചെടുത്ത ഒരു തീരുമാനം ആണെന്ന് തോന്നുന്നു. ഒരു പമ്പുകാരും പെട്രോള്‍ ഇപ്പോള്‍ കുപ്പിയില്‍ തരില്ല. കാറോ ബൈക്കോ പെട്രോളില്ലാതെ വഴിയിലായെങ്കില്‍ കാര്യം കുഴഞ്ഞത് തന്നെ.

നിങ്ങളുടെ വാഹനം ഒരു ലിറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ ഉപയോഗിച്ച് എത്ര കിലോമീറ്റര്‍ ഓടുന്നുണ്ടെന്ന് ശ്രദ്ധിയ്ക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇനിയെങ്കിലും ശ്രദ്ധിയ്ക്കുക. അത് വളരെ കുറവാണെങ്കില്‍ സാധാരണ നാം വാഹനം മെക്കാനിക്കിന്റെ അടുത്തേയ്ക്ക് കൊണ്ട് പോവുകയാണ് പതിവ്. എന്നാല്‍ അതിന് പകരം ഇനി ചെയ്യേണ്ടത് ലീഗല്‍ മെട്രോളജി വകുപ്പ്കാരുടെ അടുത്ത് പോവുകയാണ്. വാഹനം കൊണ്ട് പോകേണ്ടതില്ല. പരാതിപ്പെട്ടാല്‍ മാത്രം മതി.

ഇപ്പോഴെങ്കിലും പറഞ്ഞ് വരുന്ന കാര്യം മനസ്സിലായോ? പൊതുവേ എല്ലാ പെട്രോള്‍ പമ്പിലും നിന്ന് നിങ്ങള്‍ക്ക് കിട്ടുന്നത് കൃത്യമായ അളവിലുള്ള ഇന്ധനം അല്ല എന്നതാണ് സത്യം. 50 ശതമാനത്തിലേറെ പെട്രോള്‍ പമ്പുകള്‍ ശരിയായ അളവ് നല്‍കാറില്ലെന്നാണ് ഈയിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.

ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഹൈദരാബാദിലെ ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി. 493 കേസുകളാണ് ഇവര്‍ രജിസ്റ്റര്‍ ചെയ്തത്. ആന്ധ്രയിലെ പതിനായിരത്തോളം പമ്പുകള്‍ക്കെതിരെ കേസെടുത്തിരിയ്ക്കുകയാണിപ്പോള്‍.

നമ്മുടെ കേരളത്തിലെ പമ്പുകളില്‍ എന്നാണ് ലീഗല്‍ മെട്രോളജി വകുപ്പുകാര്‍ പരിശോധന നടത്തുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+