Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയക്കേസ് രേഖകള്‍ തിരുത്തിയെന്ന് മൊഴി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് തിരുത്തിയെന്ന കേസില്‍ പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ഒറിജിനല്‍ വര്‍ക്ക് രജിസ്റ്റര്‍ പരിശോധിച്ച ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മുന്‍ അസിസ്റ്റന്റ് കെമിക്കല്‍ എക്‌സാമിനര്‍ വൈ സൂര്യനാരായണന്റെ മൊഴി രേഖപ്പെടുത്തിയതോടെയാണ് തെളിവെടുപ്പ് പൂര്‍ത്തിയായത്.

രാസപരിശോധനാ ലാബിലെ ഉദ്യോഗസ്ഥകളായ ആര്‍ ഗീത, എം.ചിത്ര എന്നിവര്‍ സിസ്റ്റര്‍ അഭയയുടെ ആന്തരാവയവ പരിശോധനാ ഫലത്തില്‍ തിരുത്തല്‍ വരുത്തിയെന്നാണ് സൂര്യനാരായണന്റെ മൊഴി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു വിചാരണ.

ഗീതയും ചിത്രയും ചേര്‍ന്ന് എട്ടോളം സ്ഥലങ്ങളില്‍തിരുത്തല്‍ നടത്തി. പോസിറ്റീവ് എന്നെഴുതിയത് വെട്ടി നെഗറ്റീവാക്കി. ഇരുവരുടെയും കൈയക്ഷരം തന്നെയാണ് രജിസ്റ്ററിലുള്ളതെന്നും സൂര്യപ്രസാദ് മൊഴിനല്‍കി. കേസില്‍ ഹര്‍ജിക്കാരന്‍ ഉള്‍പ്പെടെ നാലോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഹൈദരാബാദ് ലാബിന്റെ നിഗമനങ്ങള്‍ കോടതി സ്ഥിരീകരിച്ചു. കേസ് സെപ്തംബര്‍ 2ന് വീണ്ടും പരിഗണിക്കും. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ആരോപണവുമായി കോടതിയില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+