Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍. സംഘടനാ തിരഞ്ഞെടുപ്പ് നീട്ടി

Congress organisational elections postponed
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുണ്ടായ ധാരണ സംബന്ധിച്ച കാര്യങ്ങളും മറ്റ് സംഘടനാ വിഷയങ്ങളും നേതാക്കള്‍ സോണിയ ഗാന്ധിയെ ധരിപ്പിച്ചു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് പരിഗണിച്ചാണ് നീട്ടുന്നതെന്നാണ് വിശദീകരണമെങ്കിലും പാര്‍ട്ടിയ്ക്കുള്ളില്‍ രൂക്ഷമായ ഗ്രൂപ്പ് പോരാണ് തിരഞ്ഞെടുപ്പിന് വിഘാതമായി നില്‍ക്കുന്നത്. തദ്ദേശസ്വയംഭര തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ പോരുകള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന കേന്ദ്ര നേതൃത്വം അംഗീകരിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+