Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ക്കറെ എങ്ങനെ മരിച്ചു, പുസ്തകത്തിന് വന്‍ വില്പന

Karkare
കോഴിക്കോട്: മഹാരാഷ്ട ആന്റ് ടെററിസം സ്ക്വാഡിലെ ഹേമന്ദ് കര്‍ക്കറെയെ ഹിന്ദു തീവ്രവാദികള്‍ കൊന്നതാണെന്ന് പറയുന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയ്ക്ക് വന്‍ വില്പന. മുസ്ലിംങ്ങള്‍ ഏറെയുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ പുസ്തകത്തിന് വന്‍ വരവേല്പ് ഉണ്ടായിരിയ്ക്കുന്നത്.

2008 ല്‍ ഹിന്ദു തീവ്രവാദികള്‍ നടത്തിയ സ്ഫോടനങ്ങളെക്കുറിച്ച് അന്പേഷിയ്ക്കുകയായിരു്നന ഹേമന്ദ് കര്‍ക്കറെയെ ഹിന്ദു തീവ്രവാദികള്‍ കൊല്ലുകയായിരുന്നെന്നാണ് പുസ്തകത്തിലെ വാദം. പാകിസ്ഥാനികളാണ് കര്‍ക്കറെയെ കൊന്നതെന്ന വാദത്തെ ചോദ്യം ചെയ്യുകയാണ് പുസ്തകത്തില്‍, 2008 നവംബര്‍ 26നും തുടര്‍ന്നുള്ള മൂന്ന് ദിവസവും 160 -‍ാളം പേരെ പാകിസ്ഥാന്‍ തീവ്രവാദികള്‍ കൊന്നെന്ന വാദത്തെ തന്നെ ഈ പുസ്തകം ചോദ്യം ചെയ്യുകയാണ്.

മഹാരാഷ്ട്ര പൊലീസിലെ ഒരു മുന്‍ ഇന്‍സ്പക്ടര്‍ ജനറലായ എസ്എം മുഷ്റിഫ് ആണ് പുസ്തകത്തിന്റെ രചയിതാവ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷില്‍ പുറത്തിറക്കിയ പുസ്തകം മലയാളം, ഉറുദു, കന്നഡ, മറാഠി, തമിഴ് എന്നീ ഭാഷകളിലേയ്ക്ക തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

കോഴിക്കോടെ ഒരു പുസ്തക കടയില്‍ മാത്രം ഈ പുസ്തകത്തിന്റെ നൂറിലേറെ പ്രതികള്‍ വിറ്റു. തേജസ് പബ്ലിക്കേഷന്‍സാണ് മലയാള പതിപ്പിന്റെ പ്രസാധകര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്‍തുണയുള്ള പ്രസാധകരാണ് തേജസ്. തേജസ് എന്ന മലയാളം പത്രം നടത്തുന്നതും ഇവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+