ഹോംസ്‌റ്റേയുടെ മറവില്‍ പെണ്‍വാണിഭം

'ഇശല്‍നിലാവ്' എന്ന ആല്‍ബത്തിലെ നടി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി ഫാസില (20), പറവൂര്‍ ചേന്നമംഗലം സ്വദേശിനി ജയന്തി (33), എറണാകുളം അങ്കമാലി മൂക്കന്നൂര്‍ സ്വദേശിനി സീമ (22), തൃശൂര്‍ കുടപ്പുഴ കണ്ണമ്പുഴ വീട്ടില്‍ ലൈജു (31), ചങ്ങനാശേരി സന്തോഷ്ഭവനില്‍ അഡ്വക്കേറ്റ് അഭിലാഷ് (35), മാവേലിക്കര ചെട്ടികുളങ്ങര അജീഷാലയത്തില്‍ രതീഷ് (28), വൈക്കം തലയാഴം ചെറുവിലയത്തില്‍ സേവ്യര്‍ (31) എന്നിവരെയാണ് സൗത്ത് സി.ഐയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴ കൈതവനയിലെ ഷോര്‍സിറ്റി എന്ന ഹോംസ്‌റ്റേയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഹോംസ്‌റ്റേയുടെ മറവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ അനാശാസ്യം നടന്നുവരികായണെന്ന് നാട്ടുകാര്‍ പറയുന്നു. കൂറ്റന്‍ മതിലുകളുള്ള ആഡംബര വീട്ടില്‍ വന്‍കിട സൗകര്യങ്ങളാണുണ്ടായിരുന്നത്. ഏഴു മൊബൈല്‍ഫോണുകള്‍, ഗര്‍ഭനിരോധന ഉറകള്‍, പണം എന്നിവ ഇവിടെനിന്നും പൊലീസ് കണ്ടെടുത്തു. നാലു വാഹനങ്ങളും വീട്ടുവളപ്പിലുണ്ടായിരുന്നു.
ബംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ സിവി പോള്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോംസ്‌റ്റേ ചാത്തനാട് സ്വദേശിയായ സുധീറാണ് ഇപ്പോള്‍ നടത്തുന്നത്. ഫോണിലൂടെയാണ് ഇടപാടുകള്‍ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. അങ്കമാലി സ്വദേശികളായ ദമ്പതികളാണ് ഇടപാടുകാര്‍ക്ക് ആവശ്യമുള്ള യുവതികളെ ഇവിടെയെത്തിയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications