Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രകാരന്‍ എ ശ്രീധരമേനോന്‍ അന്തരിച്ചു

A Sreedhara Menon
തിരുവനന്തപുരം: പ്രശസ്ത ചരിത്രകാരനും അധ്യാപകനുമായ എ ശ്രീധരമേനോന്‍ (84) അന്തരിച്ചു. തിരുവനന്തപുരത്ത് ജവഹര്‍നഗറിലെ വസതിയില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. സരോജിനി ദേവിയാണ് ഭാര്യ. മക്കള്‍ പൂര്‍ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ശനിയാഴ്ച നടക്കും.

കേരള ചരിത്രത്തെക്കുറിച്ചുള്ള ഒട്ടേറെ ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രീധരമേനോന്‍ രചിച്ച 'എ സര്‍വെ ഓഫ് കേരള ഹിസ്റ്ററി' കേരള ചരിത്രത്തെ കുറിച്ചുള്ള പ്രഥമ ആധികാരിക ഗ്രന്ഥമായാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്.

1997ല്‍ പ്രസിദ്ധീകരിച്ച കേരള ആന്റ് ഫ്രീഡം സ്ട്രഗിള്‍ എന്ന ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1999ല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട പുന്നപ്രവയലാറും കേരള ചരിത്രമെന്ന ഗ്രന്ഥം പല വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങളാണ് ഇടതുപക്ഷ ബുദ്ധിജീവീകളുടെ വിമര്‍ശനത്തിന് വഴിതെളിച്ചത്.

കേരള ചരിത്രം, കേരള സംസ്‌കാരം, കേരള ചരിത്ര ശില്‍പികള്‍, ഇന്ത്യാചരിത്രം, കേരള രാഷ്ട്രീയ ചരിത്രം, കേരളവും സ്വാതന്ത്ര്യ സമരവും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രമുഖ കൃതികള്‍. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+