പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടന തന്നെ: മാണി
കാഞ്ഞങ്ങാട്: പോപ്പുലര്‍ഫ്രണ്ട് ഭീകരവാദ സംഘടനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎം മാണി. എന്നാല്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വോട്ടു വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിക്ക് ആരുടെയും വോട്ടുവേണ്ടെന്ന് പറയില്ല. പോപ്പുലര്‍ ഫ്രണ്ട് ഭീകര സംഘടനയാണ്. അതിന്റെ നേതാക്കളെ കണ്ടുപിടിച്ച് അക്രമികളെ അടിച്ചമര്‍ത്തണം. അല്ലാതെ വോട്ടുമേടിക്കുമോ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.
പാലായില്‍ ചെകുത്താന്‍ എനിക്ക് വോട്ടു ചെയ്യുമെന്ന് പ്രസ്താവിച്ചാല്‍ വേണ്ടെന്ന് പറയില്ലെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications