ഈ സര്‍ക്കാരിന്റെ കാലത്ത് 13 ഹര്‍ത്താല്‍

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ഹര്‍ത്താലുകളുടെ കണക്ക് മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനാണ് നിയമസഭയെ അറിയിച്ചത്. വര്‍ക്കല കഹാറിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപി ആരു ഹര്‍ത്താലുകള്‍ നടത്തി. എല്‍ഡിഎഫ് രണ്ടെണ്ണം. സിപിഐ (എംഎല്‍) ഒരു ഹര്‍ത്താലും മറ്റ് സംഘടനകള്‍ രണ്ട് ഹര്‍ത്താലും നടത്തി. വ്യത്യസ്ഥ സ്ഥലങ്ങളിലാണ് പ്രാദേശിക ഹര്‍ത്താല്‍ നടന്നത്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് ചിലസ്ഥലങ്ങളില്‍ അക്രമ സംഭവങ്ങളും യാത്രാ ദുരിതങ്ങളും ഉണ്ടായിട്ടുണ്ട്. പല ഹര്‍ത്താലുകളിലും ഉണ്ടായ അക്രമങ്ങളില്‍ സര്‍ക്കാരിന് ധനനഷ്ടം ഉണ്ടായിട്ടുണ്ട്. സാധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുകൊണ്ടുണ്ടാവുന്ന പൊതു നഷ്ടത്തിന് പുറമേയാണിത്.












Click it and Unblock the Notifications