കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറഞ്ഞ നിരക്കില്‍ ഇനി കൂടുതല്‍ എയര്‍ ഇന്ത്യവിമാനം

Google Oneindia Malayalam News

Air India Flight
ദില്ലി: എയര്‍ ഇന്ത്യ പ്രാദേശിക റൂട്ടുകളിലും കുറഞ്ഞ നിരക്ക് വിമാനം ഓടിയ്ക്കാന്‍ ആലോചിയ്ക്കുന്നു. ഇപ്പോള്‍ ചെലവ് കുറഞ്ഞ ടിക്കറ്റുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ചില വിദേശ റൂട്ടുകളില്‍ മാത്രമാണ് ഓടിയ്ക്കുന്നത്.

വൈകാതെ സ്പൈസ് ജെറ്റ്, ഇന്‍ഡിഗൊ എന്നീ കമ്പനികളുടെ അത്രയും റൂട്ടുകളിലെങ്കിലും കുറഞ്ഞ നിരക്കിലുള്ള വിമാനം ഓടിയ്ക്കാനാണ് എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് കുറഞ്ഞ നിരക്കുള്ള പ്രധാനപ്പെട്ട വിമാനകമ്പനി ആവുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ എല്ലാ പ്രധാന വിമാനകമ്പനികള്‍ക്കും കുറഞ്ഞ നിരക്കുള്ള പ്രാദേശിക ഫ്ലൈറ്റുകള്‍ ഉണ്ട്. എന്നാല്‍ എയര്‍ഇന്ത്യ മാത്രമാണ് ഇതില്‍ നിന്ന് വിട്ട് നിന്നത്. ജെറ്റ്, കിംഗ്ഫിഷര്‍ എന്നീ കമ്പനികലുടെ 65 ശതമാനവും കുറഞ്ഞ നിരക്ക് സര്‍വീസുകളാണ്. ആഭ്യന്തര സര്‍വീസുകളുടെ കാര്യത്തില്‍ കിംഗ് ഫിഷറും ജെറ്റും എയര്‍ ഇന്ത്യയെ കടത്തിവെട്ടിയിട്ട് കാലങ്ങളായി. ഇന്‍ഡിഗൊ പോലും എയര്‍ ഇന്ത്യയുമായി മത്സരിയ്ക്കാവുന്ന അവസ്ഥയിലാണ്.

അതുകൊണ്ട് തന്നെ ആഭ്യന്തര റൂട്ടുകളിലെ കുറഞ്ഞ നിരക്ക് വിമാന സര്‍വീസില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ബുദ്ധിയല്ലന്ന് എയര്‍ ഇന്ത്യയ്ക്കും ഇപ്പോള്‍ തോന്നിതുടങ്ങിയിരിയ്ക്കുന്നു. അതാണ് ഈ പുതു പദ്ധതിയ്ക്ക് കാരണം. സര്‍ക്കാരില്‍ നിന്നുള്ള പച്ചക്കൊടി കിട്ടിയാല്‍ മാത്രമേ ഈ പദ്ധതി നടപ്പാക്കാനാവുകയുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X