ബജറ്റ് എയര്‍ലൈനുകള്‍ വിമാനങ്ങള്‍ കൂട്ടുന്നു

എയര്‍ ഇന്ത്യകൂടി കുറഞ്ഞ നിരക്ക് വിമാന സര്‍വീസിലേയ്ക്ക് കാര്യമായി പ്രവേശിയ്ക്കുന്നതോടെ ഈ രംഗത്ത് വന്‍ മത്സരം തന്നെ ഉണ്ടാവും. മത്സരം യാത്രക്കൂലി ഇനിയും കുറയാന്‍ കാരണമാവുമെന്ന് പ്രതീക്ഷിയ്ക്കാം.
ഇപ്പോള്‍ നിലവിലുള്ള കുറഞ്ഞ നിരക്ക് വിമാനകമ്പനികളായ ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ഗോഎയര്‍ എന്നിവര്‍ സ്വന്തം വിമാനങ്ങളുടെ എണ്ണം കൂട്ടുകയാണ്. വിമാനങ്ങളുടെ എണ്ണം ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഈ കമ്പനികള്‍ എല്ലാപേരും കൂടി പുതിയ 48 വിമാനങ്ങള്‍കൂടിയാണ് സര്വീസിനെത്തിയ്ക്കുന്നത്. ഇതിനായി ഈ കമ്പനികള്‍ 12000 കോടി രൂപയാണ് മുതല്‍ മുടക്കുന്നത്. ചിലര്‍ ദീര്‍ഘകാല പാട്ടത്തിനാണ് വിമാനങ്ങള്‍ എടുക്കുന്നത്. ചിലര്‍ അത് വാങ്ങുകയാണ്.
ഇപ്പോള്‍ ഈ മൂന്ന് കമ്പനികള്‍ക്കും കൂടി 56 വിമാനങ്ങളാണുള്ളത്. പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ ഇത് 104 ആയി ഉയരും.
ബജറ്റ് എയര്‍ലൈന്‍ രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ഇന്‍ഡിഗോ 21 പുതിയ എയര്‍ബസ് 320 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതില്‍ ഏഴെണ്ണം ഈ വര്‍ഷം തന്നെ എത്തും. ഇന്‍ഡിഗോയ്ക്ക് 16.4 ശതമാനം വിപണി വിഹിതമാണ് നിലവിലുള്ളത്.
സണ്‍ ടിവി മേധാവി കലാനിധി മാരന്റെ കൈകളിലെത്തിയ സ്പൈസ്ജെറ്റ് 15 പുതിയ വിമാനങ്ങളാണ് വാങ്ങുന്നത്. ഇതില്‍ ഏഴെണ്ണം ഈ സാമ്പത്തിക വര്‍ഷം തന്നെ എത്തും.
താരതമ്യേന ചെറിയ വിമാനകമ്പനിയായ ഗോ എയറും വികസനത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ല. നിലവില്‍ എട്ട് വിമാനങ്ങളുള്ള ഗോഎയര്‍ ഈ വര്‍ഷം രണ്ടും അടുത്ത സാമ്പത്തിക വര്‍ഷം പത്തും വിമാനങ്ങള്‍ വാങ്ങും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications