കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് എയര്‍ലൈനുകള്‍ വിമാനങ്ങള്‍ കൂട്ടുന്നു

Google Oneindia Malayalam News

Aeroplane
മുംബൈ: വിമാന യാത്ര കൂടുതല്‍ അനായാസമാവുമോ? എന്ന് വേണം കരുതാന്‍. പൊരിഞ്ഞ മത്സരം നിലനില്‍ക്കുന്ന ബജറ്റ് എയര്‍ലൈനുകളുടെ എണ്ണവും അത്തരം കമ്പനികളുടെ വിമാനങ്ങളുടെ എണ്ണവും കൂടുകയാണ്.

എയര്‍ ഇന്ത്യകൂടി കുറഞ്ഞ നിരക്ക് വിമാന സര്‍വീസിലേയ്ക്ക് കാര്യമായി പ്രവേശിയ്ക്കുന്നതോടെ ഈ രംഗത്ത് വന്‍ മത്സരം തന്നെ ഉണ്ടാവും. മത്സരം യാത്രക്കൂലി ഇനിയും കുറയാന്‍ കാരണമാവുമെന്ന് പ്രതീക്ഷിയ്ക്കാം.

ഇപ്പോള്‍ നിലവിലുള്ള കുറഞ്ഞ നിരക്ക് വിമാനകമ്പനികളായ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോഎയര്‍ എന്നിവര്‍ സ്വന്തം വിമാനങ്ങളുടെ എണ്ണം കൂട്ടുകയാണ്. വിമാനങ്ങളുടെ എണ്ണം ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഈ കമ്പനികള്‍ എല്ലാപേരും കൂടി പുതിയ 48 വിമാനങ്ങള്‍കൂടിയാണ് സര്‍വീസിനെത്തിയ്ക്കുന്നത്. ഇതിനായി ഈ കമ്പനികള്‍ 12000 കോടി രൂപയാണ് മുതല്‍ മുടക്കുന്നത്. ചിലര്‍ ദീര്‍ഘകാല പാട്ടത്തിനാണ് വിമാനങ്ങള്‍ എടുക്കുന്നത്. ചിലര്‍ അത് വാങ്ങുകയാണ്.

ഇപ്പോള്‍ ഈ മൂന്ന് കമ്പനികള്‍ക്കും കൂടി 56 വിമാനങ്ങളാണുള്ളത്. പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ ഇത് 104 ആയി ഉയരും.

ബജറ്റ് എയര്‍ലൈന്‍ രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ഇന്‍ഡിഗോ 21 പുതിയ എയര്‍ബസ് 320 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതില്‍ ഏഴെണ്ണം ഈ വര്‍ഷം തന്നെ എത്തും. ഇന്‍ഡിഗോയ്ക്ക് 16.4 ശതമാനം വിപണി വിഹിതമാണ് നിലവിലുള്ളത്.

സണ്‍ ടിവി മേധാവി കലാനിധി മാരന്റെ കൈകളിലെത്തിയ സ്‌പൈസ്‌ജെറ്റ് 15 പുതിയ വിമാനങ്ങളാണ് വാങ്ങുന്നത്. ഇതില്‍ ഏഴെണ്ണം ഈ സാമ്പത്തിക വര്‍ഷം തന്നെ എത്തും.

താരതമ്യേന ചെറിയ വിമാനകമ്പനിയായ ഗോ എയറും വികസനത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ല. നിലവില്‍ എട്ട് വിമാനങ്ങളുള്ള ഗോഎയര്‍ ഈ വര്‍ഷം രണ്ടും അടുത്ത സാമ്പത്തിക വര്‍ഷം പത്തും വിമാനങ്ങള്‍ വാങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X