പ്രണയവാര്‍ത്ത അസംബന്ധം: അസ്ഹറുദീന്‍

ഭാര്യ സംഗീത ബിജ്‌ലാനിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്തയും സത്യ വിരുദ്ധമാണ്.
മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് എം.പിയുമായ മുഹമ്മദ് അസ്ഹറുദീന്‍ പറയുന്നു. തിനിയ്ക്കെതിരെ പലരും പല അസംബന്ധ വാര്‍ത്തകളും ചമയ്ക്കുകയാണ്.
ജ്വാല തന്റെ സുഹൃത്താണ്, അതില്‍ കവിഞ്ഞ് ഒരു ബന്ധവും ഇല്ല. ബാഡ്മിന്റണ്‍ താരം ജ്വാല ഗൂട്ടയാണ് വിവാഹമോചനത്തിന് കാരണമെന്ന വാര്‍ത്തയില്‍ കഴമ്പില്ല. തരം താണതും വിലകുറഞ്ഞതുമായ പ്രചരണങ്ങളില്‍ ജ്വാലയെപ്പോലെ ഒരു നല്ല കളിക്കാരിയെ വലിച്ചിഴയ്ക്കാതിരിയ്ക്കുക.
ബാഡ്മിന്റണ്‍ പരിശീലനം നടത്തുന്ന സമയത്ത് ജ്വാലയെ കാണാന്‍ അസ്ഹറുദീ്ന്‍ പല തവണ വന്നതാണ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. ദില്ലി ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും അസ്ഹറുദീന്‍ ജ്വാലയുടെ മത്സരങ്ങള്‍ കാണാനെത്തിയിരുന്നു. സുഹൃത്തിന്റെ കളി കാണാന്‍ പോകുന്നതില്‍ എന്താണ് തെറ്റെന്നാണ് അസ്‍ഹര്‍ ചോദിയ്ക്കുന്നത്.












Click it and Unblock the Notifications