മാവോവാദി റാലിക്ക് വിട്ടില്ല; അധ്യാപകനെ വധിച്ചു
ജാര്‍ഗ്രാം: മാവോവാദികളുടെ റാലിയ്ക്ക് വിദ്യാര്‍ത്ഥികളെ അയക്കാതിരുന്ന പ്രധാനധ്യാപകനെ മാവോവാദികള്‍ വധിച്ചു. മിഡ്‌നാപൂരിലെ ഇന്ദ്രാബാനി പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ രവീന്ദ്രനാഥ് മഹാതോ (45)യാണ് കൊല്ലപ്പെട്ടത്.
സര്‍ക്കാര്‍ വിരുദ്ധ റാലിയ്ക്കായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അയക്കണമെന്ന് മാവോവാദികള്‍ വ്യാഴാഴ്ച ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഹാതോ ഇതിന് തയാറായില്ല.
തുടര്‍ന്ന് മോട്ടോര്‍ബൈക്കിലെത്തിയ മാവോവാദികള്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് മഹാതോയെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന ശേഷം മഴു കൊണ്ട് വെട്ടുകയും വെടിവെയ്ക്കുകയുമായിരുന്നു. മഹാതോ സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications