സിഡിയിലുള്ളത് താനല്ലെന്ന് രഞ്ജിത

ആത്മീയ കാര്യങ്ങള്‍ക്കാണ് ആശ്രമത്തില്‍ പോയത്. തന്റെ ചിത്രം കൃത്രിമമായി വീഡിയോയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നിത്യാനന്ദയുടെ സ്വകാര്യമുറിയിലെ പതിവ് സന്ദര്‍ശകയായിരുന്നുവെന്ന കാര്യവും നടി നിഷേധിച്ചു. ഒന്നോ രണ്ടോ തവണ മാത്രമാണ് അവിടെ പോയത്. അതു തന്നെ സ്വാമി അസുഖബാധിതനായതിനെ തുടര്‍ന്നായിരുന്നു.
ചാനലുകളിലും ഇന്റര്‍നെറ്റിലും പ്രചരിയ്ക്കുന്നത് പൂര്‍ണമായും കൃത്രിമമായി നിര്‍മിച്ചതാണെന്നാണ് രഞ്ജിത പറയുന്നത്. വിവാദ സിഡി പരിശോധിച്ച ഹൈദരാബാദിലെ ഫോറന്‍സിക് ലാബ് അധികൃതര്‍ സിഡിയില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് വിരുദ്ധമായ മൊഴിയാണ് രഞ്ജിത നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications