വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധം പീഡനമല്ല
നാഗ്പൂര്‍: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് മുംബൈ ഹൈക്കോടതി. ജസ്റ്റിസ് അംബാദാസ് ജോഷിയുടേതാണു ഈ അഭിപ്രായപ്രകടനം.
വനം വകുപ്പില്‍ ജോലി ചെയ്തിരുന്ന സന്ദീപ് റാത്തോഡ്(30) തന്റെ ഓഫീസിന് സമീപം താമസിച്ചിരുന്ന പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഡനത്തിരയാക്കിയെന്ന പരാതിയിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയിലാണ് റാത്തോഡിനെ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ നേരത്തെ കീഴ്‌ക്കോടതി റാത്തോഡിനെ പത്തു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.












Click it and Unblock the Notifications