ഇടയലേഖനത്തിന്എതിരെ തിര. കമീഷന് പരാതി

മറ്റു മതവിശ്വാസികളോടും സ്വതന്ത്രമായി ചിന്തിയ്ക്കുന്നവരോടും ശത്രുതയും വെറുപ്പും സൃഷ്ടിയ്ക്കുന്ന തരത്തില്‍ പള്ളികളില്‍ ഇടയലേഖനം വായിച്ചവര്‍ക്കെതിരെ ജനപ്രാതിനിധ്യനിയമം അനുശാസിക്കുന്ന നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
നാലാഞ്ചിറ സ്വദേശി വി എം മാത്തുണ്ണിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച താന്‍ പങ്കെടുത്ത തിരുവനന്തപുരം മുട്ടട ഹോളിക്രോസ് പള്ളിയിലെ ആരാധനയ്ക്കിടയില്‍ വായിച്ച ഇടയലേഖനത്തിന്റെ പകര്‍പ്പും പാരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ഇടയലേഖനത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന മുന്നണികളുടെ പ്രത്യയശാസ്ത്രം കൂടി നോക്കി വോട്ടു ചെയ്യണമെന്ന് കെസിബിസി ആഹ്വാനം ചെയ്തിരുന്നു












Click it and Unblock the Notifications