കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ കാര്‍ഡിനും ഓണ്‍ലൈന്‍ സംവിധാനം വരുന്നു

Google Oneindia Malayalam News

Laptop
തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിയ്ക്കാനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഈ മാസം ഒടുവിലോടെ ഈ സംവിധാനം നിലവില്‍ വരുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി സി. ദിവാകരന്‍ പറഞ്ഞു.

അപേക്ഷ കിട്ടിയിട്ടും നല്‍കിയിട്ടില്ലാത്ത കാര്‍ഡുകള്‍ ഓഗസ്റ്റ് 31 ന് മുമ്പായി കൊടുത്ത് തീര്‍ക്കും. ഫോട്ടോ പതിച്ച കാര്‍ഡ് വിതരണം ചെയ്തതിന് ശേഷം ആറര ലക്ഷം അപേക്ഷകള്‍ പുതിയ കാര്‍ഡുകള്‍ക്കായി കിട്ടി. കാര്‍ഡുകള്‍ മുഴുവന്‍ കൊടുത്ത് തീര്‍ക്കാനായി കൂടുതല്‍ ജീവനക്കാരെ നിയമിയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനാക്കാന്‍ പോവുകയാണ്. മന്ത്രി പറഞ്ഞു. കാര്‍ഡിലെ തിരുത്തലുകള്‍,അംഗങ്ങളെ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയടക്കമുള്ള മറ്റ് സേവനങ്ങളും വെബ് സൈറ്റ് വഴി ചെയ്യാനാവും. www. civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.

റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് നമ്പര്‍ എന്റര്‍ ചെയ്തും മറ്റുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തും സൈറ്റില്‍ പ്രവേശിക്കാം. അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് പി. ഡി. എഫ് ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്യണം. ഫയലുകളുടെ വലിപ്പം 250 കെ. ബിയില്‍ കൂടരുത്. അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പുതിയ കാര്‍ഡിനുള്ള അപേക്ഷയാണെങ്കില്‍ ഫോട്ടോ എടുക്കാനുള്ള തീയതി സപ്ലൈ ഓഫീസില്‍നിന്ന് അറിയിക്കും. അതനുസരിച്ച് സമര്‍പ്പിച്ച രേഖകളുടെ ഒറിജിനലുമായിച്ചെന്ന് കാര്‍ഡിന്റെ വിലയും അപേക്ഷാഫീസും ഒടുക്കി കാര്‍ഡ് കൈപ്പറ്റാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവരുടെ ഫോട്ടോ അവിടെത്തന്നെ എടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X