Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ട് മതവികാരം ഇളക്കിവിടുന്നു

Kodiyeri Balakrishnan
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രൂക്ഷവിമര്‍ശനം. മതവികാരം ഇളക്കിവിടുന്ന പ്രവര്‍ത്തനമാണ് പോപ്പുലര്‍ ഫ്രണ്ടിന്റേതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷം മുസ്ലീംങളും പോപ്പുലര്‍ ഫ്രണ്ടിനെതിരാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനാന്തര ബന്ധങ്ങള്‍ അന്വേഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി.

തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് ഉന്നതതലയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസില്‍ ഭീകരവിരുദ്ധ പ്രത്യേക വിഭാഗത്തിന് രൂപം നല്‍കാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു. പൊലീസിന്റെ ആഭ്യന്തര ആവശ്യത്തിനായി ഡിജിറ്റല്‍ക്രിമിനല്‍ ഗാലറി രൂപീകരിക്കും. പൊലീസ് സേനയില്‍ ചേരിതിരിവ് ഉണ്ടെന്ന പ്രചാരണം അന്വേഷണം ദുര്‍ബലമാക്കാന്‍ ലക്ഷ്യമിട്ടാണെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തില്‍ മാവോവാദി പരിശീലന ക്യാമ്പുകള്‍ നടക്കുന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+