കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: 3 പേര്‍ മാപ്പുസാക്ഷികളാവും

  • By Ajith Babu
Google Oneindia Malayalam News

Paul M George
കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കാന്‍ സിബിഐ തീരുമാനിച്ചു. കൊലക്കേസില്‍ പ്രതികളായ കുന്നന്‍പാലം മലയില്‍പെട്ടി സുനീഷ് തോമസ്, വടക്കോട്ടില്‍ അനീഷ് കുമാര്‍, ഐക്കരവീട്ടില്‍ രമേഷ് എന്ന സോണി എന്നിവരെയാണ് സിബിഐ മാപ്പുസാക്ഷികളാക്കുന്നത്.

ഇതിന്റെ മുന്നോടിയായി പ്രതികളുടെ രഹസ്യമൊഴി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായിരുന്ന പ്രതികളെയാണ് മാപ്പുസാക്ഷികളാക്കുന്നത്.

തെളിവ് നശിപ്പിച്ചുവെന്ന കേസില്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളാണ്. അവരെയും പ്രതിസ്ഥാനത്ത് നിന്ന് നീക്കി മാപ്പുസാക്ഷികളാക്കാനും സിബിഐ ശ്രമിയ്ക്കുന്നുണ്ട്. തെളിവുകള്‍ ശക്തിപ്പെടുത്താനാണ് ഇവരെ മാപ്പുസാക്ഷികളാക്കുക.

പോലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയിരുന്ന ഈ കേസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് സിബിഐ അന്വേഷിച്ചത്. സിബിഐയുടെ അന്വേഷണവും അവസാനഘട്ടത്തിലാണ്. ചില പ്രതികളെ രാഷ്ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി പോലീസ് സംരക്ഷിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

തെളിവ് നശിപ്പിച്ചതിന് മൂന്നുപേരെ പിടികൂടിയെന്നതല്ലാതെ പൊലീസിന്റെ പ്രതിപട്ടികയിലുള്ള 25പേരില്‍ കൂടുതല്‍ പ്രതികളൊന്നും ഇനി ഇല്ലെന്നാണ് സിബിഐയുടെ നിഗമനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X