ആഭ്യന്തരസുരക്ഷാ ഏജന്‍സിയുടെ ചുമതല സിബിമാത്യൂസിന്

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി എന്ന വാര്‍ത്ത ശരിയല്ല.
തൊഴുപുഴ കൈവെട്ട് കേസ് അന്വേഷണം തുടങ്ങിയശേഷം ഒന്‍പത് പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒരു എസ്.പി, രണ്ടുവീതം ഡിവൈ.എസ്.പിമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെടക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍ എന്നീ തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. ഇവര്‍ക്ക് മറ്റു അധികചുമതലകള്‍ നല്‍കില്ല. ഈ സംഘം മറ്റു സാധാരണകേസുകള്‍ അന്വേഷിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
പുതുതായി നിയമിച്ച ഉദ്വോഗസ്ഥര്‍ക്കായി തിരുവനന്തപുരത്ത് പ്രത്യേക ഓഫീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലും ആയിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. ഇവരെ സഹായിക്കാന്‍ ലോക്കല്‍, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതോടെ സ്‌പെഷ്യല്‍സ്‌ക്വാഡുകളുടെ കൈവശമുള്ള വിവരങ്ങള്‍ സമഗ്രമായി ഉപയോഗിക്കാന്‍ സാധിക്കും.
സംഘടനകളുടെ നിരോധനം കേന്ദ്രസര്‍ക്കാരാണ് പരിഗണിക്കേണ്ടത്. നിരോധനം എന്നതല്ല മുഖ്യപ്രശ്‌നം. ഏതുമതത്തില്‍പെട്ട തീവ്രവാദസംഘടനയായാലും അവരെ രാഷ്ട്രീയപരമായും സംഘടനാപരമായും ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അതിന് ശേഷം മാത്രമേ നിരോധനത്തെക്കുറിച്ച് ആലോചിയ്ക്കേണ്ടതുള്ളു. കൊടിയേരി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications