നാലംഗ മലയാളി കുടുംബം മസ്ക്കറ്റില്‍ വെന്തുമരിച്ചു
മസ്ക്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റില്‍ വീടിന് തീപിടിച്ച് നാലംഗ മലയാളി കുടുംബം വെന്തുമരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി അശോകനും ഭാര്യ ബിന്ദുവും രണ്ടു മക്കളുമാണ് ദുരന്തത്തില്‍പ്പെട്ടത്.
മത്രയിലുള്ള വീട്ടില്‍ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവര്‍ താമസിച്ചിരുന്ന വില്ലയില്‍ തീപടരുകയായിരുന്നു. കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുസംശയിക്കുന്നു.
20 വര്‍ഷമായി മത്രയില്‍ തയ്യല്‍ ജോലി നോക്കുകയാണ് അശോകന്‍.












Click it and Unblock the Notifications