ഗാംഗുലിയുടെ അംഗരക്ഷകന് മര്‍ദ്ദനം
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അംഗരക്ഷകന് മര്‍ദ്ദനം. ഗാംഗുലിക്കൊപ്പം കാറില്‍ വരുമ്പോള്‍ ദക്ഷിണ കൊല്‍ക്കത്തയിലെ ബെഹാലയില്‍ വച്ചാണ് അംഗരക്ഷകന്‍ ബിവാസ് ഗുഹയ്ക്ക് മര്‍ദ്ദനമേറ്റത്.
ശനിയാഴ്ച രാത്രി ഗാംഗുലി വീട്ടിലേക്ക് വരുമ്പോള്‍ ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍ ബെഹാല ക്രോസിംഗിന് അടുത്ത് വച്ച് യാത്ര തടസ്സപ്പെട്ടു. ഒരു റോഡപകടത്തെ തുടര്‍ന്ന് ഒരുകൂട്ടമാളുകള്‍ ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു.
കാറില്‍ നിന്നിറങ്ങി പ്രകോപിതരായ ജനങ്ങളെ ശാന്തരാക്കാനും ഗതാഗതതടസ്സം മാറ്റാനും ഗുഹ ശ്രമിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിയ്ക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ ഗുഹയെ ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഗാംഗുലിക്ക് നേര്‍ക്ക് കൈയ്യേറ്റം ഉണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications