വെയ്റ്റ്ലിഫ്റ്റിങിലും ലൈംഗിക വിവാദം
ദില്ലി: ഹോക്കിയ്ക്ക് പിന്നാലെ ഇന്ത്യന്‍ വെയിറ്റ് ലിഫ്റ്റും ലൈംഗിക വിവാദത്തിന്റെ നിഴലില്‍. വിവാദത്തിലകപ്പെട്ട വെയ്റ്റ് ലിഫ്റ്റിങ് കോച്ചിനെ അധികൃതര്‍ സസ്പെന്റ് ചെയ്തു. സ്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യാ കോച്ച് രമേഷ് മല്‍ഹോത്രയാണ് ഇന്ത്യന്‍ കായിക ലോകത്തിന് മാനക്കേടുണ്ടാക്കിയ ലൈംഗിക വിവാദത്തിലകപ്പെട്ടത്.
ഒളിമ്പിക്സ് മെഡല്‍ ജേതാവായ കര്‍ണ്ണം മല്ലേശ്വരിയുടെ പരാതിയുടെ പുറത്താണ് മല്‍ഹോത്രയെ പുറത്താക്കിയത്. മല്‍ഹോത്ര ജൂനിയര്‍ താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് മല്ലേശ്വരി പരാതിയില്‍ ആരോപിക്കുന്നു. പരാതിയെ തുടര്‍ന്ന് മല്‍ഹോത്രയെ സസ്പെന്റ് ചെയ്യാന്‍ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന് തീരുമാനിയ്ക്കുകയായിരുന്നു
മുമ്പ് രണ്ടുതവണ ദ്രോണചാര്യ അവാര്‍ഡിന് നോമിനേറ്റു ചെയ്യപ്പെട്ട ആളാണ് മല്‍ഹോത്ര. കഴിഞ്ഞ ദിവസം ഹോക്കി വനിതാ താരങ്ങളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിന്‍ മേല്‍ കോച്ച് എകെ കൗശിക്കിനെതിരെ നടപടിയെടുക്കാന്‍ ഹോക്കി ഫെഡറേഷന് തീരുമാനമെടുത്തിരുന്നു.