കേരളത്തെ മുസ്ലീം രാജ്യമാക്കാന്‍ നീക്കം: വിഎസ്

പത്തിരുപത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ മുസ്ലീം രാജ്യമായി മാറ്റിക്കളയാം എന്നുവിചാരിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. മുസ്ലീം ഭൂരിപക്ഷം ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം.
മുസ്ലീം യുവാക്കള്‍ തങ്ങളുടെ സമുദായത്തില്‍ നിന്ന് മാത്രമേ വിവാഹം കഴിയ്ക്കാവൂ എന്നും മറ്റുമുള്ള അജണ്ടകളാണ് പോപ്പുലര്‍ ഫ്രണ്ടിന്റേത്. സ്വാതന്ത്ര്യദിനം പോലെയുള്ള ദേശീയ ദിനാചരണങ്ങളുടെ ഭാഗമായി സ്വയം മതേതര വാദികളെന്ന് ചമഞ്ഞ് ശക്തിപ്രകടനങ്ങള്‍ നടത്താന്‍ ഇവര്‍ ശ്രമിയ്ക്കുന്നു.
മത തീവ്രവാദ സംഘങ്ങള്‍ക്കെതിരായി പൊലീസ് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും വി എസ് വ്യക്തമാക്കി. അതേസമയം, പൊതുവഴിയരികിലെ യോഗ നിരോധനവിഷയത്തില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി കാര്യമായി പ്രതികരിച്ചില്ല.












Click it and Unblock the Notifications