കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരാട്ട് അഹങ്കാരി; ആത്മകഥയുമായി സോമനാഥ്

  • By Ajith Babu
Google Oneindia Malayalam News

Prakash Karat
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഏകാധിപത്യ തീരുമാനങ്ങള്‍ ഇടതുപക്ഷത്തെ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കിയെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് സോമനാഥ് ചാറ്റര്‍ജി. അടുത്തു തന്നെ പുറത്തിറങ്ങാനിരിയ്ക്കുന്ന ആത്മകഥയിലാണ് ചാറ്റര്‍ജി കാരാട്ടിനെതിരെ ആഞ്ഞടിയ്ക്കുന്നത്.

അസഹിഷ്ണുവും അഹങ്കാരിയുമാണ് കാരാട്ടെന്ന് കീപ്പിങ് ദ ഫെയിത്ത് മെമ്മയേഴ്‌സ് ഓഫ് എ പാര്‍ലമെന്റേറിയന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന പുസ്തകത്തില് സോമനാഥ് പറയുന്നു.

തന്നെ പാര്‍ട്ടിയില്‍ നിന്നും തന്നെ പിന്തള്ളിയതിന് പിന്നിലെ പ്രധാനി കാരാട്ടാണ്. 17 അംഗ പൊളിറ്റ്ബ്യൂറോയില്‍ വെറും അഞ്ച് പേര്‍ മാത്രമാണ് തീരുമാനത്തെ അനുകൂലിച്ചത്. കാരാട്ടിന്റെ ശാഠ്യാണ് കാരണം കാണിയ്ക്കല്‍ നോട്ടീസ് പോലും നല്‍കാതെ പുറത്താക്കിയതിന് പിന്നില്‍.

അമേരിയ്ക്കയുമായുള്ള ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് തെറ്റായ തീരുമാനമായിരുന്നു. സ്വന്തം ശക്തി മനസ്സിലാക്കാതെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാകണമെന്ന് കാരാട്ടും ഒപ്പമുള്ളവരും വാശി പിടിച്ചു.

മുന്‍പിന്‍ നോക്കാതെയുള്ള പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ താന്‍ തയ്യാറായിരുന്നില്ല. അന്തരിച്ച മുതിര്‍ന്ന നേതാവ് ജ്യോതി ബസുവിന്റെ പിന്തുണ പലകാര്യങ്ങളിലും തനിയ്ക്കുണ്ടായിരുന്നുവെന്ന് സോമനാഥ് ആത്മകഥയില്‍ സ്മരിയ്ക്കുന്നു.

ആഗസ്റ്റ് 21ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് ചാറ്റര്‍ജിയുടെ ആത്മകഥ പ്രകാശനം ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X