പോപ്പുലര്‍ ഫ്രണ്ട്: വിഎസിനെതിരെ ലീഗും

മുഖ്യമന്ത്രിയ്ക്ക് അധിക കാലം കസേരയിലിരിയ്ക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിലുള്ള വെപ്രാളമാണ് മുസ്ലീം സമുദായത്തിനെതിരായ പ്രസ്താവനയ്ക്ക് കാരണമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനും മുഖ്യമന്ത്രിക്കും ഒരേ നിലപാടാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ചിലവില്‍ മുഖ്യമന്ത്രി വര്‍ഗീയതയെ ഇളക്കിവിടുകയാണ്. ഇത്ര വില കുറഞ്ഞ പ്രസ്താവന കേരളം ഇതിന് മുമ്പ് കണ്ടിട്ടില്ല.
മുഖ്യമന്ത്രി ആരോപണമുന്നയിക്കുന്ന സംഘടനകള്‍ ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണ്. തീവ്രവാദ സംഘടനകളുമായി ആലോചിച്ചുറപ്പിച്ച് നടത്തിയതാണ് ഈ പ്രസ്താവനയെന്ന് കരുതേണ്ടിയിരിക്കുന്നു. മുസ്ലീം സമുദായത്തിന് ബാധ്യതയാണ് പോപ്പുലര്‍ ഫ്രണ്ടെന്ന സംഘടനയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നേരത്തെ പോപ്പുലര്‍ ഫ്രണ്ട് മുഖ്യമന്ത്രി സംസാരിക്കുന്നത് ആര്‍.എസ്.എസിന്റെ ഭാഷയിലാണെന്ന് ആരോപിച്ചിരുന്നു.












Click it and Unblock the Notifications