തൃശ്ശൂരിലെ പാഴ്‌സല്‍ ഗോഡൗണില്‍ വന്‍ അഗ്‌നിബാധ

പുലര്‍ച്ചെ 2.30 ഓടെ ആയിരുന്നു അപകടം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്‌നിശമനസേന മൂന്നര മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായത്.
ഓണവിപണി ലക്ഷ്യമിട്ട് നഗരത്തിലെ വസ്ത്രവ്യാപാര കേന്ദ്രങ്ങളിലേക്കെത്തിയ തുണിത്തരങ്ങളാണ് കത്തിനശിച്ചവയിലേറെയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്കമാലി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ പത്തോളം ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീകെടുത്തിയത്.
അടുത്ത വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും തീ പടരുന്നത് തടയാന്‍ കഴിഞഞത് വന്‍ ദുരന്തം ഒഴിവാക്കി.












Click it and Unblock the Notifications