വിഎസിന്റെ ഭാഷ ആര്‍എസ്എസിന്റേത്: പോപ്പുലര്‍ ഫ്രണ്ട്
കോഴിക്കോട്: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ ഭാഷ ആര്‍എസ്എസിന്റേതാണെന്നും ഹിന്ദു വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ ഇളമരം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടത്തിയ ആരോപണങ്ങള്‍ സിപിഎമ്മിന്റെ അഭിപ്രായമാണൊ എന്ന് വ്യക്തമാക്കണമെന്നും നസറുദ്ദീന്‍ ആവശ്യപ്പെട്ടു.
ദില്ലിയില്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വച്ച് വിഎസ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേരളത്തെ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.












Click it and Unblock the Notifications