ദില്ലിയില്‍ കാറിടിച്ച് 4 തൊഴിലാളികള്‍ മരിച്ചു
ദില്ലി: നിയന്ത്രണം വിട്ട കാറിടിച്ച് ദില്ലിയില്‍ റോഡ് നിര്‍മാണ തൊഴിലാളികളായ നാലു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ദില്ലിയിലെ സഫ്ദര്‍ജങ് മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്.
അമിതവേഗത്തില്‍ വന്ന കാര്‍ തൊഴിലാളികളുടെ നേര്‍ക്കു പാഞ്ഞു കയറുകയായിരുന്നു. രണ്ടുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മറ്റുരണ്ടുപേര്‍ മരിച്ചത്.
നാലു പേര്‍ക്കു പരുക്കേറ്റു. ഇവരെ എഐഐഎംഎസ്സില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു. സംഭവത്തിനുശേഷം ഇയാള്‍ രക്ഷപെട്ടു. സകാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications