ബാംഗ്ലൂരില്‍ ഇഡ്ഡലിയും ദോശയും 1രൂപയ്ക്ക്!!
ബാംഗ്ലൂര്‍: ഇഡ്ഡലിയ്ക്കും ദോശയ്ക്കും ഒരു രൂപ മാത്രം, അമ്പരക്കേണ്ട വിലക്കയറ്റത്തിന്റെ കാലത്ത് ആരാണ് ഈ സാമുഹിക സേവനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കളിയാക്കുകയും വേണ്ട, ബാംഗ്ലൂരിലെ കബ്ബണ്‍പെട്ട് ഭാഗത്തുള്ള കബ്ബണ്‍പെട്ട് ബിരിയാണി ബസാര്‍ ഹോട്ടലിലാണ് ഒരു രൂപയ്ക്ക് ഇഡ്ഡലിയും ദോശയുമെല്ലാം വില്‍ക്കുന്നത്.
ഹോട്ടലിന്റെ ഒന്നാം വര്‍ഷകദിനമായ ചൊവ്വാഴ്ചയാണ് ഇഡ്ഡലിയും ദോശയുമെല്ലാം തുച്ഛമായ വിലയ്ക്ക് നല്‍കാന്‍ തുടങ്ങുക. ബോംപാട് ബ്രെയ്ക് ഫാസ്റ്റ് എന്ന പേരിലാണ് പുതിയ പദ്ധതി തുടങ്ങുന്നത്. ആറുമാസത്തേയ്ക്ക് തുച്ഛമായ വിലയ്ക്ക് ഇവിടുന്ന് പ്രാതല്‍ കഴിയ്ക്കാന്‍ കഴിയും.
പണം കുറവാണെങ്കില്‍ ഗുണം കുറയുമെന്ന പ്രയോഗത്തെ അസ്ഥാനത്താക്കുന്നതായിരിക്കും തങ്ങളുടെ വിഭവങ്ങളെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. ഒരു രൂപയുടെ ഇഡ്ഢലിയ്ക്ക് 50ഗ്രാം തൂക്കമുണ്ടാകും, ദോശയ്ക്കാകട്ടെ 80ഗ്രാം.ആറ് മാസത്തേയ്ക്കാണ് ഹോട്ടലുകാര്‍ ജനങ്ങള്‍ക്കായി ഈ സൗജന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇഡ്ഡലിയ്ക്കും ദോശയ്ക്കും ഒപ്പം നല്ല ചട്‌നിയും നല്‍കുമെന്ന് ഹോട്ടല്‍ ഉടമ എം പുട്ടരാജു പറയുന്നു. ആരെങ്കിലും സസ്യേതര വിഭവങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അഞ്ച് ദോശ, ഇഡ്ഡലി എന്നിവ തികച്ചും സൗജന്യമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ഞങ്ങളെ വളര്‍ത്തിയ ഉപഭോക്താക്കള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഉദ്ദേശിച്ചാണ് വിലയില്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിലകുറച്ചാലും ഗുണമേന്മയില്‍ കുറവു വരുത്തരുതന്നും ഞങ്ങള്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. ഇവിടത്തെ പാചകത്തിനുമുണ്ട് സവിശേഷതകള്‍ ഇപ്പോഴും വിറകടുപ്പിലാണ് പാചകം നടത്തുന്നത്, മണ്ണെണ്ണയും പാചകഗ്യാസും ഉപയോഗിക്കുന്നില്ല.












Click it and Unblock the Notifications