സോമനാഥിന് പാര്‍ട്ടി മറുപടി നല്‍കും: കാരാട്ട്

ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തിപരമായി പ്രതികരിക്കില്ല. വേണ്ട സമയത്തു പാര്‍ട്ടി മറുപടി പറയും. രണ്ടു ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം ദില്ലിയിലേക്ക് മടങ്ങുകയായിരുന്നു കാരാട്ട്.
കാരാട്ട് അഹങ്കാരിയാണെന്നും അദ്ദേഹത്തിന്റെ നടപടികളാണ് സിപിഎമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കിയതെന്നും സോമനാഥ് തന്റെ ആത്മകഥയില്‍ വിശദീകരിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിനിടെ കാരാട്ടിനെതിരെയുള്ള സോമനാഥിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണെന്ന് പശ്ചിമ ബംഗാള്‍ സിപിഎം സെക്രട്ടറി ബിമിന്‍ ബോസ് പറഞ്ഞു.












Click it and Unblock the Notifications