പാസ്റ്റര്‍ക്കെതിരെ ലൈംഗികപീഡനക്കേസ്
ചെന്നൈ: അമ്പത്തിമൂന്നുകാരനായ പാസ്റ്റര്‍ക്കതിരെ ലൈംഗികപീഡനത്തിനും വഞ്ചനയ്ക്കും പൊലീസ് കേസെടുത്തു.
അയനാവാരം ഫെയ്ത്ത് അസംബ്‌ളിയിലെ ഫാദര്‍ സെല്‍വരാജ് ആണ് പള്ളിയുമായി ബന്ധമുള്ള രണ്ടു സ്ത്രീകളുടെ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച അറസ്റ്റിലായത്.
ലൈംഗികമായി പീഡിപ്പിച്ചതു കൂടാതെ ഇവരില്‍ ഒരാളില്‍ നിന്നു 3.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മറ്റേയാളില്‍ നിന്നു 63,000 രൂപയും ആഭരണങ്ങളും ഇദ്ദേഹം പലപ്പോഴായി വാങ്ങിയെങ്കിലും തിരികെ നല്‍കിയില്ല.
ഇതേത്തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് അറസ്റ്റ് നടത്തിയത്.












Click it and Unblock the Notifications