സോണിയയുടെ സെക്രട്ടറി ചമഞ്ഞയാള്‍ അറസ്റ്റില്‍
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തി ദക്ഷിണ റെയില്‍വേയുടെ പാര്‍സല്‍ കോണ്‍ട്രാക്ട് നേടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
എഐസിസിജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലെന്ന് പരിചയപ്പെടുത്തി പാര്‍സല്‍ കോണ്‍ട്രാക്ട് നേടിയെടുക്കാന്‍ ശ്രമിച്ച മുന്നിലാല്‍ ജെയിന്‍ (36) ആണ് അറസ്റ്റിലായത്.
ട്രെയിനില്‍ വരുന്ന പാര്‍സലുകള്‍ ഉടമസ്ഥര്‍ക്ക് എത്തിച്ചുകൊടുക്കുന്ന കോണ്‍ട്രാക്ടറാണ് ജെയിന്‍. ഇയാളുടെ കോണ്‍ട്രാക്ട് കഴിഞ്ഞ ഏപ്രിലോടെ അവസാനിച്ചിരുന്നു.
വീണ്ടും കോണ്‍ട്രാക്ട് ലഭിക്കാനായി അഹമ്മദ്പട്ടേലിന്റെ ലെറ്റര്‍പാഡ് വ്യാജമായി തയ്യാറാക്കി. ആ ലെറ്റര്‍ പാഡില്‍ കോണ്‍ട്രാക്ട് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ദക്ഷിണറെയില്‍വേ കോമേഴ്‌സ്യല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്ത് നല്‍കി.
സോണിയാഗാന്ധിയുടെ സെക്രട്ടറിയാണെന്നും കത്തില്‍ വ്യക്തമാക്കി. കത്തില്‍ സംശയം തോന്നിയ ദക്ഷിണ റെയില്‍വേ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച പോലീസ് ജയിനിനെ അറസ്റ്റ്‌ചെയ്തു.












Click it and Unblock the Notifications