കൊങ്കണില്‍ കനത്ത മഴ 13 തീവണ്ടികള്‍ റദ്ദാക്കി

തിങ്കളാഴ്ച ഓടേണ്ടിയിരുന്ന കുര്ളമംഗലാപുരം മല്‍സ്യഗന്ധ എക്സ്പ്രസ് (2619), മംഗലാപുരം-കുര്‍ള മല്‍സ്യഗന്ധ എക്സ്പ്രസ് (2620), എറണാകുളം-ജയ്പൂര്‍ എക്സ്പ്രസ് (2977), ഉച്ചയ്ക്ക്് 2.35നു പുറപ്പെടേണ്ട എറണാകുളംമഡ്ഗാവ് പ്രതിവാര എക്സ്പ്രസ് (0216), കുര്‍ള-കൊച്ചുവേളി ഗരീബ്രഥ് എക്പ്രസ് (2201) എന്നിവ റദ്ദാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെയാത്രക്കാര്‍ വലഞ്ഞു.
കേരളത്തില്‍ ഓടാത്ത എട്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9.50നു തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് (നമ്പര്‍ 6346) ഉച്ചയ്ക്കു 12.30നു പുറപ്പെടും.
തിങ്കളാഴ്ച പുലര്‍ച്ചെ 5.45നു പുറപ്പെടേണ്ട ഹാപ്പ എക്സ്പ്രസ് (നമ്പര്‍ 2997) തിരുനല്‍വേലിയില്‍നിന്നു രാവിലെ 11 മണിക്കേ പുറപ്പെടൂകയുള്ളു. ഇതിനിടെ വെള്ളിയാഴ്ച രാവിലെ അജ്മീരില്‍ നിന്ന് എറണാകുളത്തേക്കു പുറപ്പെട്ട മരുസാഗര്‍ എക്സ്പ്രസിലെ യാത്രക്കാരെല്ലാം നിവ്സാര് റയില്‍വേ സ്റ്റേഷനില്‍ എത്തിനില്‍ക്കുന്ന ട്രെയിനില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് കൊങ്കണ്‍ റയില്‍വേ അധികൃതര്‍ അറിയിച്ചു.
എല്ലാ യാത്രക്കാരെയും റോഡ് മാര്‍ഗം അടുത്ത സ്റ്റേഷനില്‍ എത്തിച്ച് കേരളത്തിലേക്കു യാത്രാസൌകര്യമൊരുക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിവ്സാറില് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണു റയില്‍പ്പാളം താഴ്ന്നത്. കൊങ്കണ്‍ മേഖലയില്‍ ഞായറാഴ്ചയും കനത്ത മഴ പെയ്തിട്ടുണ്ട്. മഴയും വെള്ളക്കെട്ടും റോഡ് ഗതാഗതത്തെയും ബാധിച്ചു.
കൊങ്കണ്‍ റയില്‍വേ കോര്പറേഷന് ലിമിറ്റഡ് എംഡി ബി.പി. തയാല് നിവ്സാറില് പാളം താണ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. കൊങ്കണ്‍ റൂട്ടിലെ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഈ ഫോണ്‍ നമ്പറുകളില്‍ ലഭിയ്ക്കും 09870592440, 09422969440.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications