കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊങ്കണില്‍ കനത്ത മഴ 13 തീവണ്ടികള്‍ റദ്ദാക്കി

  • By Lakshmi
Google Oneindia Malayalam News

Train
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാത്യില്‍ 13 തീവണ്ടികള്‍ റദ്ദാക്കി. മഹാരാഷ്ട്രയില്‍ രത്‌നഗിരിക്കു സമീപം നിവ്‌സാറില്‍ റയില്‍പ്പാത താഴേക്കു താഴ്ന്നതിനെത്തുടര്‍ന്നാണ് തീവണ്ടികള്‍ മിക്കതും റദ്ദാക്കിയിരിക്കുന്നത്.

തിങ്കളാഴ്ച ഓടേണ്ടിയിരുന്ന കുര്‍ളമംഗലാപുരം മല്‍സ്യഗന്ധ എക്‌സ്പ്രസ് (2619), മംഗലാപുരം-കുര്‍ള മല്‍സ്യഗന്ധ എക്‌സ്പ്രസ് (2620), എറണാകുളം-ജയ്പൂര്‍ എക്‌സ്പ്രസ് (2977), ഉച്ചയ്ക്ക്് 2.35നു പുറപ്പെടേണ്ട എറണാകുളംമഡ്ഗാവ് പ്രതിവാര എക്‌സ്പ്രസ് (0216), കുര്‍ള-കൊച്ചുവേളി ഗരീബ്രഥ് എക്പ്രസ് (2201) എന്നിവ റദ്ദാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെയാത്രക്കാര്‍ വലഞ്ഞു.

കേരളത്തില്‍ ഓടാത്ത എട്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9.50നു തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട നേത്രാവതി എക്‌സ്പ്രസ് (നമ്പര്‍ 6346) ഉച്ചയ്ക്കു 12.30നു പുറപ്പെടും.

തിങ്കളാഴ്ച പുലര്‍ച്ചെ 5.45നു പുറപ്പെടേണ്ട ഹാപ്പ എക്‌സ്പ്രസ് (നമ്പര്‍ 2997) തിരുനല്‍വേലിയില്‍നിന്നു രാവിലെ 11 മണിക്കേ പുറപ്പെടൂകയുള്ളു. ഇതിനിടെ വെള്ളിയാഴ്ച രാവിലെ അജ്മീരില്‍ നിന്ന് എറണാകുളത്തേക്കു പുറപ്പെട്ട മരുസാഗര്‍ എക്‌സ്പ്രസിലെ യാത്രക്കാരെല്ലാം നിവ്‌സാര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിനില്‍ക്കുന്ന ട്രെയിനില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് കൊങ്കണ്‍ റയില്‍വേ അധികൃതര്‍ അറിയിച്ചു.

എല്ലാ യാത്രക്കാരെയും റോഡ് മാര്‍ഗം അടുത്ത സ്‌റ്റേഷനില്‍ എത്തിച്ച് കേരളത്തിലേക്കു യാത്രാസൌകര്യമൊരുക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിവ്‌സാറില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണു റയില്‍പ്പാളം താഴ്ന്നത്. കൊങ്കണ്‍ മേഖലയില്‍ ഞായറാഴ്ചയും കനത്ത മഴ പെയ്തിട്ടുണ്ട്. മഴയും വെള്ളക്കെട്ടും റോഡ് ഗതാഗതത്തെയും ബാധിച്ചു.

കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് എംഡി ബി.പി. തയാല്‍ നിവ്‌സാറില്‍ പാളം താണ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. കൊങ്കണ്‍ റൂട്ടിലെ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഈ ഫോണ്‍ നമ്പറുകളില്‍ ലഭിയ്ക്കും 09870592440, 09422969440.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X