'പാകിന് ലഭിയ്ക്കുന്ന യുഎസ് സഹായത്തില്‍ ആശങ്ക'

അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദഹം പറഞ്ഞു.
കാര്‍ഗില്‍ യുദ്ധത്തിന്റെ 11 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അമര്‍ജവാന്‍ ജ്യോതിയില്‍ റീത്ത് സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു ആന്റണി.
അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജെയിംസ് ജോണ്‍സ്, സൈനിക മേധാവി മൈക്ക് മുള്ളര്‍ എന്നിവരുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക അറിയിച്ചിരുന്നു.
താലിബാന്‍ തീവ്രവാദികളെ നേരിടാന്‍ ഉഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ആവശ്യമില്ല. അതിനാല്‍ ഇവ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ സാധ്യത ഏറെയാണ്.
കോടികള്‍ വിലവരുന്ന ആയുധങ്ങളാണ് ഓരോ വര്‍ഷവും അമേരിക്ക പാകിസ്താന് നല്‍കുന്നത്. ഇവ തീവ്രവാദികള്‍ക്ക് എതിരെ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് അമേരിക്ക ഉറപ്പു വരുത്തണം- ആന്റണി ആവശ്യപ്പെട്ടു.
ഇന്ത്യയ്‌ക്കെതിരെ ആയുധം സംഭരിക്കാന്‍ പാകിസ്താനെ സഹായിക്കില്ലെന്ന് ചര്‍ച്ചയില്‍ മൈക്ക് മുള്ളര്‍ ഉറപ്പുനല്‍കിയെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയുടെ ഓരോ ഇഞ്ചും കാത്തുസൂക്ഷിക്കാന്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് വേണ്ടതെല്ലാം നല്‍കുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications